ദുബായ്:പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ യൂസഫലി എംഎ ഇനി മുതൽ അബുദാബി ചേംബർ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പദവി നിർവഹിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് (എഡിസിസിഐ) പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയത്. ഇതാദ്യമായണ് ഇന്ത്യൻ വംശജനായ ഒരു വ്യക്തി ഈ പദവിയിലെത്തുന്നത്.
ഇൻഡോ-യുഎഇ ബന്ധം വളർത്തുമെന്ന് യൂസഫലി
ഈ പദവിയിൽ തന്നെ നിയോഗിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് യൂസഫലി അറിയിച്ചു. അബുദാബിയുടെ സമ്പദ്വ്യവസ്ഥയുടെയും വ്യവസായ സമൂഹത്തിന്റെയും വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ ഇൻഡോ-യുഎഇ വ്യാപാര ബന്ധം ഉയർത്തുന്നതിനും പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ അബുദാബി അവാർഡ് യൂസഫലിക്ക്