മഹ്ബൂബാബാദ്: വൈഎസ്ആർടിപി (YSRTP) അധ്യക്ഷ വൈ എസ് ശർമിള അറസ്റ്റിൽ. തെലങ്കാനയിലെ മഹ്ബൂബാബാദിലെ ബെത്തോളിൽ നടത്തിയ പദയാത്രയിലുണ്ടായ സംഘർഷത്തെ തുടർന്നാണ് അറസ്റ്റ്. ബെത്തോളിയിൽ നടത്തിയ യോഗത്തിനിടെ ബിആർഎസ് - വൈഎസ്ആർടിപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.
ബിആർഎസ് - വൈഎസ്ആർടിപി സംഘർഷം; വൈഎസ്ആർടിപി അധ്യക്ഷ വൈ എസ് ശർമിള അറസ്റ്റിൽ - ബിആർഎസ് എംഎൽഎ ശങ്കർ നായിക്
ബിആർഎസ് എംഎൽഎ ശങ്കർ നായിക്കിനെതിരെ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് സംഘർഷം.

വൈ എസ് ശർമിള
ബിആർഎസ് എംഎൽഎ ശങ്കർ നായിക്കിനെതിരെ ശർമിള അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പ്രവർത്തകർ യോഗവേദിയിൽ പ്രതിഷേധ ധർണ നടത്തുകയും വൈഎസ്ആർടിപിയുടെ കട്ട് ഔട്ടുകളും ഫ്ലക്‌സുകളും തകർക്കുകയും ചെയ്‌തു. ഇത് ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ് ശർമിളയെ അറസ്റ്റ് ചെയ്‌ത് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. സംഘർഷത്തെ തുടർന്ന് പദയാത്രയുമായി മുന്നോട്ട് പോകാൻ പൊലീസ് അനുമതി നിഷേധിച്ചു.