കേരളം

kerala

By

Published : Mar 24, 2021, 2:40 AM IST

ETV Bharat / bharat

മാർച്ച് 26ലെ ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വൈഎസ്ആർസിപി

ബന്ദ് സമയത്ത്, എല്ലാ അടിയന്തര ആരോഗ്യ സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Bharat Bandh  Bharat Bandh March 26  March 26 Bharat Bandh  Bharat Bandh news  ഭാരത് ബന്ദ്  മാർച്ച് 26ന് ഭാരത് ബന്ദ്  ഭാരത് ബന്ദ് വാർത്ത
മാർച്ച് 26ലെ ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വൈഎസ്ആർസിപി

അമരാവതി:വിശാഖപട്ടണം സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ചും കാർഷിക നിയമങ്ങൾക്കെതിരെയും മാർച്ച് 26 ന് നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർസിപി. സ്റ്റീൽ പ്ലാന്‍റ് സ്വകാര്യവത്കരിക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ആന്ധ്രപ്രദേശ് മന്ത്രി പെർനി വെങ്കട്ടരാമയ്യ പറഞ്ഞു.

പ്ലാന്‍റിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടുണ്ടെങ്കിലും ലേലത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനത്തോട് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിചേർത്തു. ദശലക്ഷക്കണക്കിന് തെലുങ്ക് ജനതയുടെ അഭിലാഷമായ വിശാഖ സ്റ്റീലിനെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ സംസ്ഥാന സർക്കാർ എതിർത്താണ് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന അനിഷ്‌ട സംഭവങ്ങളൊന്നുമില്ലാതെ സമാധാനപരമായി ബന്ദ് ആചരിക്കാനും മന്ത്രി കർഷക സംഘടനകളോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഉച്ചയ്ക്ക് ഒരു മണിക്ക് മാത്രമെ തുറക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ആർടിസി ബസുകൾ സർവീസ് നടത്തും. ബന്ദ് സമയത്ത്, എല്ലാ അടിയന്തര ആരോഗ്യ സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details