കേരളം

kerala

ETV Bharat / bharat

ഗർഭിണികളായ രണ്ട് ഭാര്യമാരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടു; യൂട്യൂബ് വ്ളോഗർക്ക് നെറ്റിസൺസിന്‍റെ ട്രോൾ മഴ - കൃതിക

'എന്‍റെ കുടുംബം' എന്ന അടിക്കുറിപ്പിൽ ഗർഭിണികളായ ഭാര്യമാരായ കൃതികയ്‌ക്കും പായലിനും ഒപ്പമുള്ള ചിത്രങ്ങളാണ് അർമാൻ പങ്കുവച്ചത്

യൂട്യൂബ് വ്ളോഗർ  അർമാൻ മാലിക്ക്  രണ്ട് ഭാര്യമാരോടൊപ്പമുള്ള ചിത്രങ്ങൾ  ഗർഭിണികളായ രണ്ട് ഭാര്യമാർ  പായൽ മാലിക്ക്  കൃതിക മാലിക്ക്  അർമാൻ മാലിക്ക് യൂട്യൂബ്  അർമാൻ മാലിക്ക് ഇൻസ്‌റ്റഗ്രാം  മലയാളം വാർത്തകൾ  pic with two pregnant wives  youtuber gets trolled  youtuber gets trolled pic with two pregnant wives  krithika malik  payal malik  armaan malik  armaan malik pic with wives  armaan malik instagram  national news  malayalam news
അർമാൻ മാലിക്ക് ചിത്രങ്ങൾ

By

Published : Dec 11, 2022, 4:42 PM IST

മുംബൈ: യൂട്യൂബ് വ്ളോഗർ അർമാൻ മാലിക്കിന് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. യൂട്യൂബ് താരം അടുത്തിടെ തന്‍റെ രണ്ട് ഗർഭിണികളായ ഭാര്യമാരുമൊത്തുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നെറ്റിസൺസിന്‍റെ ട്രോളുകൾ.

'എന്‍റെ കുടുംബം' എന്ന അടിക്കുറിപ്പിൽ ഗർഭിണികളായ ഭാര്യമാരായ കൃതികയ്‌ക്കും പായലിനും ഒപ്പമുള്ള ചിത്രങ്ങളാണ് അർമാൻ പങ്കുവച്ചത്. എന്നാൽ സന്തുഷ്‌ട കുടുംബത്തിന്‍റെ ചിത്രങ്ങൾ നെറ്റിസൺസിന് ഇഷ്‌ടപ്പെട്ടില്ല. പായലിനേക്കാൾ കൂടുതൽ ചിത്രങ്ങൾ കൃതികയ്‌ക്കൊപ്പമാണെന്നും എന്തുകൊണ്ടാണ് നിങ്ങൾ എപ്പോഴും കൃതികയോട് കൂടുതൽ സ്നേഹം കാണിക്കുന്നതെന്നും ഉൾപ്പടെ പല കമന്‍റുകളും ചിത്രത്തിന് താഴെ വന്നു.

അതേസമയം മറ്റു ചിലർ ചിത്രങ്ങളെ നർമ്മത്തോടെ സമീപിക്കുകയും ചിലർ സന്തോഷത്തോടെ പിന്തുണക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയയിൽ 1.5 മില്യൺ ഫോളോവേഴ്‌സ് ഉള്ള അർമാൻ മാലിക് 2011ലാണ് പായലിനെ വിവാഹം കഴിച്ചത്. അവർക്ക് ചിരായു എന്നൊരു മകനുണ്ട്.

പിന്നീട് 2018 ലാണ് കൃതികയുമായുള്ള വിവാഹം. പായലിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് കൃതിക. അന്നുമുതൽ കുടുംബത്തിലെ നാലുപേരും ഒരുമിച്ചാണ് താമസം. പായലും കൃതികയും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ABOUT THE AUTHOR

...view details