ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ആഡ് ബ്ലോക്കേഴ്‌സിനെ (adblockers) തടയാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കിയ യുട്യൂബില്‍ ആഡ് ബ്ലോക്കര്‍ പരസ്യങ്ങള്‍!. ആഡ്ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയ യുട്യൂബില്‍ ടോട്ടല്‍ ആഡ്ബ്ലോക്കിന്‍റെ (total adblockers) പരസ്യം ഇപ്പോഴും ഉണ്ടെന്ന് സൈബര്‍ സുരക്ഷ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സിന്‍റെ (malware bytes) നവംബര്‍ ഒന്‍പതിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പരസ്യങ്ങള്‍ സ്വീകരിക്കാനോ അല്ലെങ്കില്‍ പണം നല്‍കി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നേടാനോ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം യുട്യൂബിന്‍റെ ഈ ഇരട്ട നയം ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. യുട്യൂബിന് തന്നെ ഇതിന്‍റെ പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലെന്നതാണ് വിചിത്രം. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ വേദനിപ്പിച്ച് കൊണ്ട് പരസ്യ രഹിത കാഴ്‌ച പലരും താത്പര്യപ്പെടുന്നുമില്ല. സ്‌കാം രഹിത, മാല്‍വയര്‍ രഹിത കാഴ്‌ചകളാണ് ഇവര്‍ ഇഷ്‌ടപ്പെടുന്നത്. അതേസമയം ഇതിനായി പണം നല്‍കാന്‍ ഇവര്‍ ഒരുക്കവുമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.