ചെന്നൈ: യൂട്യൂബ് ചാനലിലെ പരിപാടിയുടെ അഭിമുഖത്തിൻ്റെ ഭാഗമായി സ്‌ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച മൂന്ന് പേർ പിടിയിൽ. അവതാരകനായ അസീം ബാദുഷാ (23), ക്യാമറാമാൻ അജയ് ബാബു (23), ചാനൽ ഉടമ എം. ദിനേശ് (31) എന്നിവരെ പിടികൂടി ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാത്ത നിരവധി പെൺകുട്ടികളുടെ വീഡിയോ പോലീസ് കണ്ടെത്തി. സംഭവത്തെ തുടർന്ന് യൂട്യൂബ് ചാനൽ നിരോധിച്ചു.
സ്‌ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച യൂട്യൂബ് വ്ളോഗർമാർ പിടിയിൽ - സ്‌ത്രീകളോട് ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച മൂന്ന് യൂട്യൂബ് വ്ളോഗർമാർ പിടിയിൽ
യൂട്യൂബ് ചാനൽ അവതാരകൻ, ക്യാമറാമാൻ, ചാനൽ ഉടമ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. കടൽത്തീരത്തുള്ള സ്‌ത്രീകളെയും ദമ്പതികളെയും ലക്ഷ്യമിട്ട് ആങ്കറും ക്യാമറാമാനും ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.
![സ്‌ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച യൂട്യൂബ് വ്ളോഗർമാർ പിടിയിൽ g pornographic question to women in public show Youtube crew arrested സ്‌ത്രീകളോട് ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച മൂന്ന് യൂട്യൂബ് വ്ളോഗർമാർ പിടിയിൽ ചെന്നൈ എലിയറ്റ്സ് ബീച്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10219454-414-10219454-1610463522566.jpg)
സ്‌ത്രീകളോട് ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച മൂന്ന് യൂട്യൂബ് വ്ളോഗർമാർ പിടിയിൽ
ചെന്നൈ എലിയറ്റ്സ് ബീച്ചിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ അഭിമുഖം വൈറലായതിനെ തുടർന്ന് ബസന്ത് സ്വദേശി ലക്ഷ്‌മി ശാസ്‌ത്രി നൽകിയ പരാതിയിലാണ് നടപടി. കടൽത്തീരത്തുള്ള സ്‌ത്രീകളെയും ദമ്പതികളെയും ലക്ഷ്യമിട്ട് അവതാരകനും ക്യാമറാമാനും ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.