ശ്രീകാകുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി - missing at sea news
ഉത്തര്‍പ്രദേശില്‍ നിന്നും വന്ന യുവാക്കളെയാണ് കാണാതായത്. പൊലീസ് തെരച്ചില്‍ ആരംഭിച്ചു
ശ്രീകാകുളം:ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കടലില്‍ കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുപിയില്‍ നിന്നുള്ള എട്ടംഗ സംഘത്തിലെ മൂന്ന് പേരെയാണ് കാണാതായത്. ആശിഷ് വര്‍മ(18), ചോട്ടു(18), സന്ദീപ് (18) എന്നിവര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. ഉത്തര്‍പ്രദേശിലെ ആലംപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രയില്‍ എത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. കാണാതായവര്‍ക്കായി പൊലീസ് നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.