ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നദിയിൽ മത്സബന്ധനത്തിന് ഇറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഉഡുപ്പി, ശൃംഗേരി സ്വദേശികളായ ഇബാസ്, ഫസാൻ, സുഫാൻ ഫറാൻ എന്നിവരാണ് മരണപ്പെട്ടത്. ബ്രഹ്മാവറിലെ ബന്ധുവീട്ടിൽ വീട്ടിൽ റംസാൻ ആഘോഷത്തിന് എത്തിയതായിരുന്നു മരിച്ച യുവാക്കൾ.
ഉഡുപ്പിയിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയ 3 യുവാക്കൾ മുങ്ങി മരിച്ചു; ഒരാളെ കാണാതായി - മുങ്ങിമരിച്ചു
റംസാൻ ആഘോഷിക്കാൻ എത്തിയ യുവാക്കൾ ഉഡുപ്പിയിൽ നദിയിൽ മുങ്ങിമരിച്ചു
യുവാക്കൾ മുങ്ങി മരിച്ചു
ഇന്ന് വൈകീട്ട് മീൻ പിടിക്കാൻ ഏഴംഘ സംഘമാണ് നദിയിലേക്ക് പോയത്. വള്ളത്തിലാണ് സംഘം മത്സ്യബന്ധനം നടത്തിയത്. അതിനിടെ പുഴയിൽ ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമായത്. കാണാതായ യുവാവിനായി നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ തുടരുകയാണ്.