പട്‌ന: ബിഹാറില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. മുഹമ്മദ് അർമാൻ, മുഹമ്മദ് തൻവീർ, കല്ലു, സോനു എന്നിവരാണ് പിടിയിലായത്. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
ബാഡ്‌മിന്‍റണ്‍ വിജയാഘോഷത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; ബിഹാറില്‍ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍, അന്വേഷണം - നർബീർപൂർ
ബാഡ്‌മിന്‍റണ്‍ വിജയാഘോഷത്തിനിടെ ബിഹാറില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
കോയില്‍വാറിലെ നർബീർപൂർ മേഖലയില്‍ നടന്ന ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റ് വിജയാഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കള്‍ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചത്. പഞ്ചായത്ത് അംഗങ്ങളും ജന പ്രതിനിധികളും ടൂര്‍ണമെന്‍റിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. നീല വസ്‌ത്രം ധരിച്ച ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും രണ്ട് പേര്‍ ട്രോഫി കൈയില്‍ പിടിച്ച് നില്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവാനുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൗക്കിദാര്‍ എസ്‌പി സഞ്ജയ് കുമാര്‍ സിങ് അറിയിച്ചു.