കട്ടക്ക്: വായ്‌പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ മോട്ടോർ ബൈക്കിന്‍റെ പിന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകള്‍ റോഡിലൂടെ വലിച്ചിഴച്ചതിന് രണ്ടുപേര്‍ പിടിയില്‍. ഒഡിഷയിലെ കട്ടക്കില്‍ ഞായറാഴ്‌ച (ഒക്‌ടോബര്‍ 16) രാത്രിയാണ് സംഭവം. സുതാഹത്ത് പ്രദേശത്ത് നിന്നാണ് പ്രതികളെ ലാൽബാഗ് പൊലീസ് പിടികൂടിയത്. ഇവര്‍ കൃത്യം നിര്‍വഹിക്കാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
വായ്‌പ തിരിച്ചടക്കാത്തതിന് യുവാവിനെ ബൈക്കില്‍ കെട്ടിവലിച്ച് ക്രൂരത; ഒഡിഷയില്‍ രണ്ടുപേര്‍ പിടിയില്‍ - വായ്‌പ തിരിച്ചടക്കാത്തതിന് യുവാവിനെ കെട്ടിവലിച്ചു
ഒഡിഷയിലെ കട്ടക്കില്‍ വായ്‌പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ഒക്‌ടോബര്‍ 16ന് രാത്രിയാണ് യുവാവിനെ ബൈക്കില്‍ കെട്ടിവലിച്ച് ക്രൂരത കാണിച്ചത്
അതേസമയം, പ്രതികളെക്കുറിച്ചുള്ള വ്യക്തിഗത വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ടുപേര്‍ യാത്ര ചെയ്യുന്ന ബൈക്കില്‍ യുവാവിന്‍റെ കൈ രണ്ടും കൂട്ടിക്കെട്ടി ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ ബന്ധിപ്പിച്ച് ആറ് കിലോമീറ്ററാണ് വലിച്ചിഴച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പുറമെ, രണ്ട് ബൈക്കുകളിലായി നാല് യുവാക്കളും ഒപ്പം സഞ്ചരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തിരക്കേറിയ റോഡായിട്ടുപോലും ആരും യുവാവിനെ രക്ഷപ്പെടുത്താന്‍ ഇടപെട്ടില്ലെന്നത് ശ്രദ്ധേയമാണ്. പിന്നില്‍, വാഹനത്തില്‍ സഞ്ചരിച്ച യാത്രികനാണ് ദൃശ്യം പകര്‍ത്തിയത്.