കേരളം

kerala

ETV Bharat / bharat

ഗ്ലാസ് ബോട്ടിലിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞു: ദീപാവലി ദിനത്തിൽ കുത്തേറ്റ് മരിച്ച് യുവാവ് - യുവാവ് കുത്തേറ്റ് മരിച്ചു

തുറസായ മൈതാനത്ത് ഗ്ലാസ് ബോട്ടിലിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പടക്കം പൊട്ടിക്കുന്നത് സുനിൽ നായിഡു തടഞ്ഞിരുന്നു. ഇതിൽ രോക്ഷം വന്ന പ്രതികൾ നായിഡുവിന്‍റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു

youth stabbed to death on Diwali mumbai  Quarrel over lighting crackers kills one  Quarrel over lighting crackers in glass bottle  diwali crime news mumbai  national news  malayalam news  ഗ്ലാസ് ബോട്ടിലിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞു  ദീപാവലി ദിനത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു  പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  യുവാവ് കുത്തേറ്റ് മരിച്ചു
ഗ്ലാസ് ബോട്ടിലിൽ പടക്കം പൊട്ടിക്കുന്നത് തടഞ്ഞു: ദീപാവലി ദിനത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

By

Published : Oct 25, 2022, 1:27 PM IST

മുംബൈ: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. മുംബൈയിലെ ശിവാജി നഗറിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. മഹാരാഷ്‌ട്ര സ്വദേശിയായ സുനിൽ നായിഡു(21) ആണ് മരിച്ചത്.

തുറസായ മൈതാനത്ത് ഗ്ലാസ് ബോട്ടിലിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പടക്കം പൊട്ടിക്കുന്നത് സുനിൽ നായിഡു തടഞ്ഞിരുന്നു. ഇതിൽ രോക്ഷം വന്ന പ്രതികൾ നായിഡുവിന്‍റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടനെ നായിഡുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. ഒരാൾ ഒളിവിലാണ്.

ABOUT THE AUTHOR

...view details