കേരളം

kerala

ETV Bharat / bharat

25 മിനിട്ട് വെള്ളത്തില്‍ 'മരണപ്പിടച്ചില്‍', കയത്തിലേക്ക് തലതാഴും മുന്‍പ് സഹായ ഹസ്‌തം ; ഡാമില്‍ വീണ യുവാവിന് തലനാരിഴയ്‌ക്ക് രക്ഷ - tehri dam in Uttarakhand

ഉത്തരാഖണ്ഡിലെ ടിഹ്‌രി ഡാമില്‍ വീണ രാജസ്ഥാന്‍ സ്വദേശിയെ പാലം തൊഴിലാളികളും പൊലീസുമാണ് കരയ്‌ക്കെത്തിച്ചത്

ഉത്തരാഖണ്ഡിലെ ടെഹ്‌രി  ടിഹ്‌രി  ദോബ്ര ചാന്തി  ടിഹ്‌രി ഡാമില്‍ നിന്നും വീണ യുവാവിന് പുനര്‍ജന്മം  Youth rescued after falling into tehri dam  tehri dam in Uttarakhand
25 മിനിറ്റ് വെള്ളത്തില്‍; ഉത്തരാഖണ്ഡിലെ ടിഹ്‌രി ഡാമില്‍ നിന്നും വീണ യുവാവിന് പുനര്‍ജന്മം

By

Published : Nov 7, 2022, 8:31 PM IST

Updated : Nov 7, 2022, 9:39 PM IST

ടിഹ്‌രി:ഉത്തരാഖണ്ഡിലെ ടിഹ്‌രി ഡാമില്‍ വീണ യുവാവ് വീണ്ടും ജീവിതത്തിലേക്ക്. പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളും പൊലീസും ചേർന്നാണ് തിങ്കളാഴ്‌ച രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാജസ്ഥാനിലെ പ്രതാപ്‌ നഗറിനടുത്ത ഭരാപൂർ സ്വദേശി അജയ് രാജാണ് ദോബ്ര ചാന്തി പാലത്തിൽ നിന്നും താഴേക്ക് പതിച്ചത്.

അണക്കെട്ടില്‍ അകപ്പെട്ട യുവാവ് 25 മിനിറ്റോളം നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടാണ് പാലത്തിലുണ്ടായിരുന്ന തൊഴിലാളികളായ അനിൽ റാവത്തും സൗരവ് ബിഷ്‌ടും സംഭവ സ്ഥലത്തെത്തുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസിനെ വിവരമറിയിക്കുകയും ചെയ്‌തത്. രക്ഷപ്പെട്ട യുവാവിനെ ബൗറിയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടിഹ്‌രി ഡാമില്‍ വീണ രാജസ്ഥാന്‍ സ്വദേശിക്ക് പുനര്‍ജന്മം

ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോ. അമിത് റായ് പറഞ്ഞു. യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ അതോ അബദ്ധത്തിൽ പാലത്തിൽ നിന്നും തെന്നിവീണതാണോ എന്നത് വ്യക്തമല്ല. 260.5 മീറ്റര്‍ ഉയരവും 592 മീറ്റര്‍ വീതിയുമുണ്ട് പാലത്തിന്.

Last Updated : Nov 7, 2022, 9:39 PM IST

ABOUT THE AUTHOR

...view details