മഹാരാഷ്ട്ര :രക്തം കൊണ്ട് പ്രണയ ലേഖനം എഴുതിയവരേയും പ്രണയിനിയുടെ പേര് ശരീരത്തില്‍ പച്ച കുത്തിയവരുടേയുമെല്ലാം കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനാണ് കോലാപ്പൂരിലെ സൗരഭ് കസ്ബേക്കര്‍ എന്ന യുവാവ്.
തന്‍റെ സഹപാഠി കൂടിയായ ഉത്കര്‍ഷയോട് പ്രണയം തുറന്നുപറയാനും ജീവിതത്തിലേക്ക് ക്ഷണിക്കാനുമായി സൗരഭ് സ്വീകരിച്ച വഴിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ച് സാംഗ്ലി കോലാപൂർ ഹൈവേയില്‍ സൗരഭ് സ്ഥാപിച്ച 50 x 25 അടി വലിപ്പത്തിലുള്ള ഫ്ലക്സാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
50 x 25 സൈസില്‍ ഹൈവേയിലെ ഫ്ലക്‌സില്‍ വിവാഹാഭ്യര്‍ഥന ; ഒടുവില്‍ കല്യാണം ഫ്ലക്സ് വൈറലായതിന് പിന്നാലെ വിവരം അറിഞ്ഞെത്തിയ ഉത്കര്‍ഷ പ്രണയം സ്വീകരിക്കുകയും ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്തു. മെയ് 27നാണ് ഇരുവരും തമ്മിലുള്ള വിവാഹം. എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ചിന്തയിലേക്ക് സൗരഭ് എത്തിയതെന്നാകും. 2017ലാണ് സൗരഭും ഉത്കര്‍ഷയും പാട്ടീൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ ഡിപ്പാർട്ട്‌മെന്റിൽ പഠനത്തിനായി എത്തുന്നത്.
സഹപാഠികള്‍ എന്നതിന് അപ്പുറം നേരത്തെ ഇരുവരും തമ്മില്‍ അത്ര അടുപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തത്. ഇതിനിടെ കോളജ് കാലഘട്ടം ഇരുവരും പൂര്‍ത്തിയാക്കി.
Also Read: അതിരുകളില്ലാത്ത പ്രണയം.... ഒരു ടര്‍ക്കിഷ്- ഗുണ്ടൂര്‍ പ്രണയ കഥ
പഠനം കഴിഞ്ഞ് വീട്ടില്‍ എത്തിയ സൗരഭിനോട് കുടുംബം വിവാഹത്തെക്കുറിച്ച് ചോദിച്ചു. ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്നും ഇഷ്ടമുള്ള പെണ്‍കുട്ടിയുണ്ടെങ്കില്‍ പറയാമെന്നും കുടുംബം പറഞ്ഞു. ഇതോടെയാണ് ഉത്കര്‍ഷയെക്കുറിച്ച് വീട്ടുകാരോട് സൗരഭ് പറഞ്ഞത്. ഇതിന് പിന്നാലെ കുട്ടിയുടെ വീട്ടില്‍ ചെന്ന് ആചാര പ്രകാരം വിവാഹാഭ്യര്‍ഥന നടത്താമെന്ന് കുടുംബം സൗരഭിനെ അറിയിച്ചു.
50 x 25 മീറ്റര്‍ സൈസില്‍ ഒരു വിവാഹ അഭ്യര്‍ത്ഥന; ഒടുവില്‍ വിവാഹം എന്നാല്‍ പ്രണയം തുറന്നുപറഞ്ഞതിന് ശേഷം ഉത്കര്‍ഷയുടെ വീട്ടില്‍ അറിയിക്കാമെന്ന് സൗരഭ് വീട്ടുകാരെ അറിയിച്ചു. സുഹൃത്തായ പെണ്‍കുട്ടിയോട് എങ്ങനെ വ്യത്യസ്ഥമായി പ്രണയം പറയാമെന്ന് സൗരഭ് ചിന്തിച്ചു. ഇതാണ് ഹൈവേയില്‍ ഫ്ലക്സ് സ്ഥാപിക്കുക എന്ന വഴിയിലേക്ക് സൗരഭിനെ എത്തിച്ചത്. തന്നെ ഇത്രത്തോളം ഇഷ്ടപ്പെടുകയും മനസിലാക്കുകയും ചെയ്ത യുവാവിനെ വിട്ടുകളയാന്‍ ഉത്കര്‍ഷയും കുടുംബവും തയ്യാറായില്ല.
ഇതോടെയാണ് ഇരുവരും ചേര്‍ന്നുള്ള വിവാഹം കുടുംബങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ചത്. വിവാഹത്തിന് ശേഷവും പഠനം തുടര്‍ന്ന് എം ടെക് ചെയ്യണമെന്നാണ് ഇരുവരുടേയും ആഗ്രഹം. മക്കളുടെ ആഗ്രഹങ്ങള്‍ക്ക് ഇരു കുടുംബങ്ങളുടേയും വലിയ പിന്തുണയുമുണ്ട്.