കേരളം

kerala

ETV Bharat / bharat

വിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി - കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

പെൺകുട്ടിയും വീട്ടുകാരും പ്രതിയുമായുള്ള വിവാഹത്തിന് എതിരായിരുന്നു. ഇതിൽ പ്രകോപിതനായ ഗുൽജെബ് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

youth killed girlfriend body stuffed in suitcase  youth killed girlfriend  Roorkee Suitcase Murder Case  കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി  സ്യൂട്ട്കേസ് കൊലപാതകം
കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

By

Published : Mar 25, 2022, 9:18 PM IST

റൂർക്കി (ഉത്തരാഖണ്ഡ്):പിരൻ കലിയാറിലെ ഹോട്ടലിൽ നിന്നും സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ്. ആത്മഹത്യയെന്ന് പറഞ്ഞ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ പോകവെയാണ് പിടിയിലാകുന്നത്.

കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി

വ്യാഴാഴ്‌ച രാത്രിയാണ് ഗോസിയാൻ ജ്വാലാപൂർ സ്വദേശി ഗുൽജെബും കാമുകിയും അകന്ന ബന്ധുവുമായ മംഗ്ലൂർ സ്വദേശി റംഷയും ഹോട്ടലിൽ മുറിയെടുക്കുന്നത്. പെൺകുട്ടിയുടെ വ്യാജ ഐഡി ആയിരുന്നു ഹോട്ടലിൽ മുറിയെടുക്കവെ പ്രതി നൽകിയിരുന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഭാരമേറിയ സ്യൂട്ട്കേസുമായി ഗുൽജെബ് പുറത്തേക്ക് പോകുന്നത് കണ്ട ഹോട്ടൽ ജീവനക്കാർ സംശയം തോന്നി സ്യൂട്ട്കേസ് പരിശോധിച്ചപ്പോഴാണ് സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തുന്നത്.

ആത്മഹത്യ ചെയ്‌തുവെന്ന് നുണ: ഇരുവരും ആത്മഹത്യ ചെയ്യാനാണ് മുറിയെടുത്തതെന്നും പെൺകുട്ടി നേരത്തെ വിഷം കഴിക്കുകയും മരണപ്പെടുകയും ചെയ്‌തുവെന്നുമാണ് പ്രതി ഹോട്ടൽ ജീവനക്കാരോട് പറഞ്ഞത്. മൃതദേഹം ഗംഗനഹറിൽ സംസ്‌കരിച്ച ശേഷം താനും ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ചയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. പെൺകുട്ടിയും വീട്ടുകാരും പ്രതിയുമായുള്ള വിവാഹത്തിന് എതിരായിരുന്നു. ഇതിൽ പ്രകോപിതനായ ഗുൽജെബ് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റൂറൽ എസ്‌പി പ്രമേന്ദ്ര ദോഭാൽ പറഞ്ഞു.

കൊലപാതകം ആസൂത്രിതം: ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പൊലീസ്. പ്രതി സ്യൂട്ട്കേസ് നേരത്തെ കൊണ്ടുവന്നിരുന്നു. പെൺകുട്ടിക്ക് കാജൽ എന്ന പേരിലുള്ള വ്യാജ ഐഡിയാണ് ഹോട്ടലിൽ കൊടുത്തത്.

Also Read:ഗെയിം കളിച്ച് നഷ്‌ടമായത് 40,000; മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്

ABOUT THE AUTHOR

...view details