ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ്. യുവാവിനെ മർദിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്നാണ് പൊലീസ് കുറ്റവാളികൾക്കായി അന്വേഷണം ആരംഭിച്ചത്.
ഓഗസ്റ്റ് 15 നാണ് അതിക്രൂരമായ മർദനത്തിന്‍റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവാവിനെ അഞ്ചോളം വരുന്ന അക്രമിസംഘം ചവിട്ടുകയും ചെരിപ്പു കൊണ്ട് അടിക്കുകയും മുടിയിൽ വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇര നിലവിളിക്കുന്നുണ്ടെങ്കിലും അക്രമിസംഘം ക്രൂരമായി മർദിക്കുകയായിരുന്നു.