കേരളം

kerala

ETV Bharat / bharat

Youth Fires Gunshots Arrested In Kolkata : ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലി അയൽവാസിയുമായി തർക്കം, വെടിയുതിർത്ത് യുവാവ് - ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലിയുണ്ടായ തർക്കം

അയൽവാസിയുമായുള്ള തർക്കത്തിനിടെ വെടിയുതിർത്ത യുവാവ് അറസ്‌റ്റിൽ

വെടിവയ്‌പ്പ്  youth fires gunshots arrested In Kolkata  youth fires gunshots Over Neighbor clash  youth fires gunshot  Kolkata gun fire  തർക്കത്തിനിടെ വെടിവയ്‌പ്പ്  ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലിയുണ്ടായ തർക്കം  പശ്ചിമ ബംഗാളിൽ യുവാവ് വെടിവച്ചു
Youth Fires Gunshots Arrested In Kolkata

By ETV Bharat Kerala Team

Published : Sep 20, 2023, 10:47 PM IST

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വെടിവയ്‌പ്പ് (Domestic garbage disposal led to gunfire). കൊൽക്കത്തയിലെ കസ്‌ബ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൈകുന്തപൂർ പ്രദേശത്താണ് സംഭവം. വെടിവയ്‌പ്പിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്‌ച രാത്രി പ്രദേശത്ത് ഒരു യുവാവ് അക്രമാസക്തമായി വെടിയുതിർക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു (Youth Fires Gunshots Arrested In Kolkata) .

ഇതിന് പിന്നാലെ കൊൽക്കത്ത പൊലീസിലെ ആന്‍റി റൗഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ (Anti Rowdy Squad of the Kolkata Police) സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം കസ്‌ബ പൊലീസ് (Kasba Police) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വെടിയുതിർത്ത പ്രദേശവാസിയായ സൗമിത് മൊണ്ടൽ എന്ന യുവാവിനെ അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്നും ഒരു തോക്കും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

ബൈകുന്തപൂരിലെ ഒരു ഫ്ലാറ്റിൽ ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി തർക്കം നിലനിന്നിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസവും ഇരു കുടുംബങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രതിയായ യുവാവ് വീട്ടിൽ നിന്ന് പുറത്തിറങ്ങി കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു (youth accused of firing bullets).

ഇത് കണ്ട് ഭയന്ന പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. എന്നാൽ ഇയാളുടെ പക്കൽ തോക്ക് എങ്ങനെ വന്നു എന്നും വെടിവയ്‌പ്പിന് പിന്നിൽ മാലിന്യ പ്രശ്‌നം മാത്രമാണോ എന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. സംസ്ഥാനത്ത് പഞ്ചായത്ത് തല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനധികൃതമായി ഉപയോഗിക്കുന്ന തോക്കുകൾ കണ്ടെത്താനും തോക്ക് വ്യാപാരികളെ അറസ്‌റ്റ് ചെയ്യാനും മുഖ്യമന്ത്രി മമത ബാനർജി പൊലീസ് കമ്മിഷണറേറ്റുകൾക്കും പശ്ചിമ ബംഗാൾ ഡി ജി പിക്കും നിർദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details