തിരുപ്പട്ടൂര്‍ (തമിഴ്‌നാട്): ആരോഗ്യ ചികിത്സയ്‌ക്കായി കിത്തോന്നി പൂവിന്‍റെ (ഫ്ലെയിം ലില്ലി) കിഴങ്ങ് കഴിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പട്ടൂര്‍ സ്വദേശിയായ ലോകനാഥനാണ് (25) മരണപ്പെട്ടത്. ലോകനാഥിനൊപ്പം കിഴങ്ങ് കഴിച്ച സുഹൃത്ത് റത്തിനവും(45) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലോകനാഥനും സുഹൃത്ത് റത്തിനവും മിന്നൂർ മേഖലയിൽ സ്വകാര്യ ക്വാറിയില്‍ ഒരുമിച്ച് ജോലി ചെയ്‌തു വരികയായിരുന്നു. പൊലീസ് സേനയില്‍ ചേരുക എന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം. കിത്തോന്നി പൂവിന്‍റെ കിഴങ്ങ് കഴിച്ചാല്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന വാട്‌സ്‌ആപ്പ് സന്ദേശത്തെ തുടര്‍ന്ന് ഇരുവരും പൂവിന്‍റെ കിഴങ്ങ് കഴിച്ചു.