കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിക്കാൻ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് - പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്

തിങ്കളാഴ്‌ച നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവിലാണ് പ്രമേയം പാസാക്കിയത്

Rahul Gandhi  Youth Congress  രാഹുൽ ഗാന്ധി  കോൺഗ്രസ് പ്രസിഡന്‍റ്  പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്  Rahul Gandhi as party chief
രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്‍റായി നിയമിക്കാൻ പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ്

By

Published : Mar 9, 2021, 4:15 AM IST

ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ വീണ്ടും കോൺഗ്രസ് പ്രസിഡന്‍റായി നിയമിക്കാൻ പ്രമേയം പാസാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ്. തിങ്കളാഴ്‌ച നടന്ന യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവിലാണ് പ്രമേയം പാസാക്കിയത്.

രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിൽ പറയുന്നു. അതേ സമയം ആർഎസ്എസിന്‍റെ ആശയങ്ങൾക്കെതിരെ ഭയമില്ലാതെ പോരാടാൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിച്ച രാഹുൽ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details