ബിജെപി ഓഫീസിന് മുന്നിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു - ഹൈദരാബാദ് ആത്മഹത്യ
മഴയെത്തുടർന്ന് കൃഷിനാശം സംഭവിച്ചിട്ടും സർക്കാർ സഹായം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്
1
ഹൈദരാബാദ്: ബിജെപി ഓഫീസിന് മുന്നിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശ്രീനു എന്ന യുവാവാണ് മരിച്ചത്. മഴയെത്തുടർന്ന് കൃഷിനാശം സംഭവിച്ചിട്ടും സർക്കാർ സഹായം ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ശ്രീനു വിദ്യാർഥിയും പിതാവ് കർഷകനുമാണ്.