കേരളം

kerala

ETV Bharat / bharat

സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭീഷണി; 19കാരന്‍ പിടിയില്‍ - നഗ്‌ന ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍

സ്‌ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചിത്രം ഡിലീറ്റ് ചെയ്യാന്‍ 500 മുതൽ 4000 രൂപ വരെ പണം ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് കേസ്

Gujarat youth arrested for blackmailing 22 women in Mumbai  blackmailing case from Mumbai  youth blackmailed women by using their obscene photos  youth from Gujarat blackmailed women in Mumbai  മുംബൈയില്‍ സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭീഷണി  നഗ്‌ന ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍  മുംബൈ ബ്ലാക്ക്‌മെയില്‍ കേസ്
സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭീഷണി; 19കാരന്‍ പൊലീസ് പിടിയില്‍

By

Published : Jul 29, 2022, 8:12 PM IST

മുംബൈ (മഹാരാഷ്ട്ര): നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ട 19കാരനെ പൊലീസ് അറസ്റ്റു ചെയ്‌തു. ഗുജറാത്ത് ഗാന്ധിനഗര്‍ സ്വദേശിയായ പ്രശാന്ത് ആദിത്യയാണ് മുംബൈ പൊലീസിന്‍റെ പിടിയിലായത്. പ്രശാന്ത് സ്‌ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാൻ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.

മുംബൈ സ്വദേശികളായ 22 സ്ത്രീകളെയാണ് ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഫോട്ടോ ഡിലീറ്റ് ചെയ്യാൻ പ്രതി ഓരോ സ്ത്രീയിൽ നിന്നും 500 മുതൽ 4000 രൂപ വരെ ആവശ്യപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പണം അയക്കുന്നതിനായി പ്രശാന്ത് സ്ത്രീകള്‍ക്ക് അയച്ച ക്യു ആര്‍ കോഡ് ഗുജറാത്തിലെ ഒരു ട്രാവൽ ഏജൻസിയുടേതാണെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

പത്താം ക്ലാസ് തോറ്റ ഇയാള്‍ ഒരു മാസ്‌ക് നിർമാണ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. തന്‍റെ ചിത്രങ്ങള്‍ കാണിച്ച് പ്രശാന്ത് തന്നെ മാനസികമായി ഉപദ്രവിച്ചെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പീഡനം, ലൈംഗികാതിക്രമം, പണം തട്ടിയെടുക്കൽ എന്നിവക്ക് പുറമെ ഐടി നിയമത്തിലെ 67 എ വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

For All Latest Updates

ABOUT THE AUTHOR

...view details