ജയ്‌പൂര്‍ (രാജസ്ഥാന്‍) : സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ യുവാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.