ലക്‌നൗ: അലിഗഡ് കോടതി പരിസരത്ത് യുവാവിനെ പൊലീസുകാർ മർദിച്ചു. മറ്റൊരു സമുദായത്തിൽ നിന്നുള്ള യുവതിയെ വിവാഹം കഴിക്കാനായി യുവാവ് കൂട്ടിക്കൊണ്ടു വന്നു എന്നാരോപിച്ചാണ് യുവാവിനെ മർദിച്ചത്. എന്നാൽ തങ്ങൾ നിയമപരമായി വിവാഹം കഴിച്ചവരാണന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
നിയമവിരുദ്ധ വിവാഹമെന്ന് ആരോപിച്ച് അലിഗഡിന് സമീപം യുവാവിനെ പൊലീസ് മര്‍ദിച്ചു - Muslim youth beaten in court
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.താൻ പ്രായപൂർത്തിയായ ആളാണെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും യുവാവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി പറയുന്നതായി വീഡിയോയിൽ കാണാം.
ചണ്ഡീഗഡ് സ്വദേശിയായ യുവതിയെ 21 കാരനായ യുവാവ് ഹരിയാനയിലെ അംബാലയിലുള്ള ജോലി സ്ഥലത്തുവെച്ചാണ് പരിചയപ്പെടുന്നത്.ദമ്പതികളെ അലിഗഡിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും വ്യാഴാഴ്ച വൈകിട്ട് വരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.