ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലെ താമസക്കാരനായ സാക്കിര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ വിളിച്ചാണ് സാക്കിര്‍ ബോംബ് ഭീഷണിയുയര്‍ത്തിയത്. കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ വിളിച്ചയാള്‍ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയും ഉടന്‍ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്‌തു. എന്നാല്‍ അതേ നമ്പറില്‍ തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും പൊലീസ് പറഞ്ഞു.