ജയ്‌പൂർ : കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്രചരണം നടത്തിയ യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ടോങ്കിൽ രാജ് ടാക്കീസ് റോഡിലെ താമസക്കാരനായ ജവാദ് ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ബോധപൂർവമായ ശ്രമമാണ് യുവാവിന്‍റെ ഭാഗത്ത് നിന്ന് നടന്നിട്ടുള്ളതെന്ന് ടോങ്ക് എസ്‌പി ഓം പ്രകാശ് പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകായായിരുന്നു.