മംഗളൂരു: നേത്രാവതി നദിയിൽ നിന്നും ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ മീന്‍ പിടിത്തക്കാരനാണ് കടലിലേക്ക് ഒഴുകുന്ന നിലയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് മൃതദേഹം ഹോയിഗെ ബസാറിലെ നദീ തീരത്തേക്ക് കൊണ്ടുവരികയും പാണ്ഡേശ്വര പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു.
നേത്രാവതി നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി - പൊലീസ്
പ്രദേശത്തെ മീന്‍ പിടിത്തക്കാരനാണ് കടലിലേക്ക് ഒഴുകുന്ന നിലയില്‍ മൃതദേഹം ആദ്യം കണ്ടത്.

നേത്രാവതി നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
യുവതിയുടെ മൃതദേഹത്തിന് 5 അടി ഉയരമുണ്ട്. കറുത്ത ടി-ഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈയിൽ ചുവന്ന നൂലും കറുത്ത വളകളുമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.