ഹൈദരാബാദ്: തെലങ്കാനയിൽ യുവതിയെ സഹോദരനും അര്‍ധസഹോദരനും പീഡിപ്പിച്ചു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകിയതോടെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്‌തു. യുവതിയുടെ അര്‍ധസഹോദരനായ അജയ് കുമാറാണ് ജീവനൊടുക്കിയത്. ഇയാൾ രാമവരാമിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
യുവതിയെ സഹോദരന്മാർ പീഡിപ്പിച്ച സംഭവം : പ്രതികളിലൊരാൾ ആത്മഹത്യ ചെയ്‌തു - Bhadradri Kottagudem rape
യുവതി പൊലീസിൽ പരാതി നൽകിയതിൽ ഭയന്നാണ് പ്രതി ആത്മഹത്യ ചെയ്‌തത്
തെലങ്കാനയിലെ ഭദ്രദ്രി കോട്ടഗുഡെം ജില്ലയിലാണ് സംഭവം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി സ്വന്തം സഹോദരനാൽ പീഡനത്തിനിരയാകുന്നത്. നിരന്തരമായ പീഡനം സഹിക്കാതെ വന്നപ്പോൾ കോട്ടഗുഡെമിലെ അമ്മായിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. എന്നാൽ അവിടെ അര്‍ധസഹോദരനില്‍ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
സഹോദരന്മാരുൾപ്പെടെ അമ്മ, അമ്മായി, അമ്മാവൻ എന്നിവരിൽ നിന്നും തനിക്ക് വധഭീഷണി നേരിടേണ്ടി വന്നതായി പെൺകുട്ടി അറിയിച്ചു. പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് പ്രതികളിലൊരാളായ അജയ് കുമാർ ആത്മഹത്യ ചെയ്‌തത്.