ബെംഗളൂരു : ടാക്‌സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിക്കുനേരെ ഊബർ ഡ്രൈവർ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. പാർട്ടി കഴിഞ്ഞ് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ വീണ്ടും പീഡനം ; ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി - BENGALURU RAPE NEWS
ഊബർ ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകിയത് ഐടി കമ്പനി ജീവനക്കാരി
ബെംഗളുരുവിൽ വീണ്ടും പീഡനം; ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി
ALSO READ: തടവുകാരൻ ഫോണ്‍ വിളിച്ചത് രണ്ടായിരത്തിലേറെ തവണ ; വിശദീകരണം തേടി ഡിജിപി
ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി. ഐപിസി സെഷൻ 376 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. മൂന്ന് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ഇതിനകം നിയോഗിച്ചിട്ടുണ്ട്. ടാക്‌സി ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നും പ്രതിയെ ഉടനടി പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.