യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ സഹോദരന്‍മാര്‍ പിടിയില്‍ - murder accused arrested news
അബ്‌ദുല്‍ അയാസ്(22), അബ്‌ദുല്‍ വഖാര്‍(24) എന്നിവരാണ് പിടിയിലായത്
ഭോപ്പാല്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. സമീര്‍ ഖാന്‍ (30) ആണ് മരിച്ചത്. കേസില്‍ ഭാര്യാ സഹോദരന്‍മാരായ അബ്‌ദുല്‍ അയാസ്(22), അബ്‌ദുല്‍ വഖാര്‍(24) എന്നിവരാണ് പിടിയിലായത്. മോത്തി തബേലാ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. ബന്ധുക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി സഹോദരി വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സമീര്‍ ഭാര്യയുടെ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള ചിക്കന്‍ ഷോപ്പിലാണ് ജോലി ചെയ്‌തുവന്നിരുന്നത്.