രുദ്രാപൂർ(ഉത്തരാഖണ്ഡ്): ദേശീയ പാത മുറിച്ച് കടക്കുന്നതിനിടെ യുവാവിനെ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തരാഖണ്ഡിലെ രുദ്രാപൂർ - കിച്ച ദേശീയപാത 74 ലിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവാവ് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയും യുവാവ് ദൂരേക്ക് തെറിച്ച് വീഴുന്നതുമാണ് ദൃശ്യങ്ങൾ.
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത് - ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി
ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി ഗോപാൽ പ്രജാപതിയാണ് പരിക്കേറ്റ യുവാവ്. അപകടം നടന്നയുടനെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ എത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു: ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ കുൻവാർപൂർ ബറേലി സ്വദേശി ഗോപാൽ പ്രജാപതിയാണ് പരിക്കേറ്റ യുവാവ്. അപകടം നടന്നയുടനെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് ഓടികൂടിയ ആളുകൾ ഉടൻ തന്നെ പൊലീസിനേയും കൺട്രോൾ റൂമിലും വിളിച്ച് അറിയിക്കുകയായിരുന്നു.
റോഡിൽ തെറിച്ച് വീണ യുവാവിനെ ജോലിക്ക് പോകുകയായിരുന്ന ഒരു സിപിയു ജവാനാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ നില ഗുരുതരമായി തുടരുകയാണ്.