കേരളം

kerala

ETV Bharat / bharat

'ഇലക്‌ട്രിക്കല്‍ സമൂസ മുതല്‍ മെക്കാനിക്കല്‍ സമൂസ വരെ', എന്‍ജിനിയറിങ് ബിരുദധാരി തുടങ്ങിയ 'എന്‍ജിനിയര്‍ സമൂസ' കാണ്‍പൂരില്‍ ഹിറ്റ് - attracting name for hotel

വിഭവങ്ങളുടേയും ഹോട്ടലിന്‍റേയും വ്യത്യസ്‌തമായ പേരുകള്‍ കൊണ്ട് കസ്‌റ്റമേഴ്‌സിനെ ആകര്‍ഷിക്കുകയാണ് കാണ്‍പൂരിലെ അഭിഷേക് തുടങ്ങിയ ബിസിനസ്‌ സംരഭം

samosa shop after leaving engineering job  എന്‍ജിനിയര്‍ സമൂസ  കാണ്‍പൂര്‍  ഹ്യൂമണ്‍ ഇന്‍ററസ്‌റ്റ് സ്റ്റോറി  human interest story  വ്യത്യസ്‌തപേരുള്ള ഹോട്ടല്‍  attracting name for hotel
എന്‍ജിനിയര്‍ സമൂസ

By

Published : Jan 27, 2023, 11:01 PM IST

കാണ്‍പൂര്‍(യുപി):പലരും തങ്ങളുടെ ബിസിനസ് സംരഭങ്ങള്‍ക്ക് വ്യത്യസ്‌തമായ പേരിടാന്‍ ശ്രമിക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈയിടെ ബിഹാറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ തന്‍റെ ഹോട്ടലിന് രണ്ടാം ഭാര്യ എന്ന അര്‍ഥം വരുന്ന 'സെക്കന്‍ഡ് വൈഫ്' എന്ന പേര് നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായിരുന്നു.

ഇതേ മാതൃകയില്‍ യുപിയിലെ കാണ്‍പൂരിലെ തന്‍റെ ഹോട്ടലിന് 'എന്‍ജിനിയര്‍ സമൂസ' എന്ന പേര് നല്‍കിയിരിക്കുകയാണ് എന്‍ജിനിയര്‍ ബിരുധാരിയായ അഭിഷേക്. എന്‍ജിനിയറിങ്ങിലെ വിവിധ ബ്രാഞ്ചുകളുടെ പേരുകള്‍ നല്‍കികൊണ്ടുള്ള വിവിധയിനം സമൂസകളാണ് ഇവിടെ വില്‍ക്കുന്നത്. 'ഇലക്‌ട്രിക്കല്‍ സമൂസ', 'മെക്കാനിക്കല്‍ സമൂസ', 'ഐടി സമൂസ' എന്നിവയാണ് ഈ ഹോട്ടിലെ പ്രധാന ഐറ്റങ്ങള്‍.

എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിച്ച ജോലിയില്‍ തനിക്ക് സംതൃപ്‌തി ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങിയതെന്ന് അഭിഷേക് പറഞ്ഞു. സ്വന്തം സംരംഭം തുടങ്ങുന്നതിലൂടെ സ്വന്തമായൊരു ഐഡന്‍റിറ്റിയാണ് താന്‍ ഉദ്ദേശിക്കുന്നത്. വിവിധ തരത്തിലുള്ള രുചികരമായ സമൂസകള്‍ കുറഞ്ഞ വിലയില്‍ ആളുകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details