ഹൈദരാബാദ്: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ ട്രാൻസ്‌ജെൻഡറിന് പ്രണയ സാഫല്യം. വീണവങ്ക സ്വദേശിയായ സമ്പത്ത് എന്ന വ്യക്തി തന്‍റെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ദിവ്യ എന്ന പേരിൽ ജമ്മികുണ്ടയിൽ താമസിച്ചിരുന്നു. ജഗ്‌തിയാലിൽ ആയിരുന്ന കാലത്ത് ഇവർ കാർ ഡ്രൈവറായ അർഷദിനെ കണ്ടുമുട്ടി.
ദിവ്യ ഇനി അര്‍ഷദിന് സ്വന്തം: ട്രാന്‍സ്‌ജെൻഡർ യുവതിയെ വിവാഹം ചെയ്‌ത് യുവാവ് - ദിവ്യ എന്ന ട്രാൻസ്‌ജെൻഡർ യുവതി
കാർ ഡ്രൈവറായ അർഷദ് എന്ന യുവാവും ദിവ്യ എന്ന ട്രാൻസ്‌ജെൻഡർ യുവതിയുമാണ് വിവാഹിതരായത്
യുവാവിന് പ്രണയ സാഫല്ല്യം
ഇതിനിടയിൽ അർഷദ് ദിവ്യയോട് വിവാഹ അഭ്യർഥന നടത്തിയിരുന്നു. ആദ്യം ദിവ്യ ഈ ആവശ്യം നിരസിച്ചു. പിന്നീട് അടുത്തിടെ ദിവ്യ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി. തുടർന്ന് ഹിന്ദു ആചാരപ്രകാരം അർഷദിനെ വിവാഹം കഴിക്കുകയായിരുന്നു.