കോലാപൂര്‍ (മഹാരാഷ്‌ട്ര): ലക്ഷങ്ങള്‍ വിലമതിക്കുന്ന ബൈക്ക് ഘോഷയാത്രയുടെ അകമ്പടിയില്‍ വീട്ടിലെത്തിച്ച് യുവാവ്. കോലാപൂരിലെ കലമ്പയിൽ താമസിക്കുന്ന രാജേഷ് ചൗഗ്ലെയാണ് താന്‍ സ്വന്തമാക്കിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന കവാസാക്കി നിഞ്ച ഇസഡ്എക്‌സ്10ആര്‍ ബൈക്ക് താലപ്പൊലിയുടെയും ഘോഷയാത്രയുടെയും അകമ്പടിയില്‍ നാട്ടിലിറക്കിയത്. വാഹനവും അതില്‍ ഇഷ്‌ടാനുസരണം ഉള്‍പ്പെടുത്തിയ സാമഗ്രികളും ഉള്‍പ്പടെ രാജേഷിന്‍റെ ബൈക്കിന് 21 ലക്ഷം രൂപ വില വരും.
'കുറച്ച് ഓവറായാലെ നാട്ടുകാര്‍ ശ്രദ്ധിക്കു'; ലക്ഷങ്ങള്‍ വിലമതിക്കുന്ന ബൈക്ക് വീട്ടിലെത്തിക്കാന്‍ താലപ്പൊലിയും ഘോഷയാത്രയും - കവാസാക്കി
മഹാരാഷ്‌ട്രയിലെ കോലാപൂരില്‍ ഇരുപത്തിയൊന്ന് ലക്ഷം രൂപയിലധികം വില വരുന്ന റേസിങ് ബൈക്ക് വീട്ടിലെത്തിക്കാന്‍ താലപ്പൊലിയും ഘോഷയാത്രയും ഉള്‍പ്പടെയുള്ള സ്വീകരണ പരിപാടി സംഘടിപ്പിച്ച് യുവാവ്
മഹാരാഷ്‌ട്രയുടെ പടിഞ്ഞാറന്‍ മേഖലയായ കോലാപ്പൂരിലെത്തിയ ഇത്തരത്തിലെ ആദ്യ ഇരുചക്ര വാഹനമെന്ന നിലയിലാണ് രാജേഷിന്‍റെ വാഹനത്തിനൊരുക്കിയ സ്വീകരണ പരിപാടിയില്‍ നാട്ടുകാരും കൂടെ കൂടിയത്. വാഹനം സ്വന്തമാക്കിയ രാജേഷ് ചൗഗ്ലെ ഒരു സ്‌റ്റോക്ക് മാര്‍ക്കറ്റ് ബിസിനസുകാരനാണ്. റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റും മറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളും കാറുകളും കൈവശമുള്ള രാജേഷിന്‍റെ കലക്ഷനിലേക്കാണ് നിഞ്ച കൂടി എത്തുന്നത്. നിഞ്ചയെ രാജേഷ് വീട്ടിലെത്തിച്ചതാവട്ടെ ഏറെ പ്രധാനപ്പെട്ട ദീപാവലി ദിനത്തിലും.