കേരളം

kerala

ETV Bharat / bharat

ഫോട്ടോ എടുക്കുന്നതിനായി പാമ്പിനെ ചുംബിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഇയാൾക്ക് പാമ്പിന്‍റെ കടി ഏറ്റിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് ഡോക്‌ടർമാർ

By

Published : Jan 25, 2022, 12:51 PM IST

young man kissed a Poisonous snake in telangana  man kissed a Poisonous snake then his health condition became critical  ഫോട്ടോ എടുക്കുന്നതിനായി പാമ്പിനെ ചുംബിച്ച യുവാവ് ഗുരുതരാവസ്ഥയിൽ  തെലങ്കാനയിൽ വിഷപ്പാമ്പിനെ ചുംബിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
ഫോട്ടോ എടുക്കുന്നതിനായി പാമ്പിനെ ചുംബിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: തെലങ്കാനയിൽ സുഹൃത്തുക്കളെ കാണിക്കുന്നതിനായി വിഷപ്പാമ്പിനെ ചുംബിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. മേഡ്‌ചൽ മൽകജ്ഗ്രി ജില്ലയിലെ ഗാജുലാരാമരം പ്രദേശത്തെ ആകാശ് എന്ന മുപ്പത് വയസുകാരനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫോട്ടോ എടുക്കുന്നതിനായി പാമ്പിനെ ചുംബിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

മഹാരാഷ്‌ട്ര സ്വദേശിയായ ആകാശ് കുടുംബസമേതം കട്ടമൈസമ്മ ബസ്തിയിലാണ് താമസിക്കുന്നത്. കൽപ്പണിചെയ്യുന്ന ഇയാൾ പാമ്പു പിടുത്തത്തിലും വിദഗ്‌ദനാണ്. ഞായറാഴ്‌ച കോളനിയിൽ കണ്ട പാമ്പിനെ പിടികൂടിയ ആകാശ് അതിനെ കഴുത്തിൽ ഇട്ട് ചുംബിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു.

ALSO READ:മംഗളൂരുവിൽ ഒന്നേമുക്കാൽ കോടിയിലധികം രൂപയും സ്വർണവുമായി ഒരാൾ പിടിയിൽ

തുടർന്ന് പാമ്പിനെ ഇയാൾ കാട്ടിൽ ഉപേക്ഷിച്ചു. രാത്രിയോടെ ഇയാൾക്ക് അസ്വസ്‌തതകൾ തോന്നുകയും ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ആകാശിന് പാമ്പിന്‍റെ കടിയേറ്റിട്ടുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details