ഹൈദരാബാദ്: തെലങ്കാനയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമുരം ബീം അസീഫാബാദ് ജില്ലയിലെ ദഹെഗാമിലാണ് വിഘ്‌നേഷ് (22) എന്ന യുവാവ് കൊല്ലപ്പെട്ടത്. കന്നുകാലികളെ മേയ്‌ക്കാന്‍ പോയപ്പോഴാണ് യുവാവിനെ കടുവ അക്രമിച്ചത്. തുടര്‍ന്ന് കടുവ അടുത്തുള്ള വനത്തിലേക്ക് യുവാവിനെ വലിച്ചിഴച്ചു. കന്നുകാലികളെ മേയ്‌ക്കാനെത്തിയ ഗ്രാമീണരുടെ മുന്‍പില്‍ വെച്ചാണ് അപകടം നടന്നത്. കടുവയുടെ ആക്രമണം ഭയന്ന് കൂടെയുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു.
തെലങ്കാനയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു - telegana
കുമുരം ബീം അസീഫാബാദ് ജില്ലയില്‍ കന്നുകാലികളെ മേയ്‌ക്കാന്‍ പോയപ്പോഴാണ് വിഘ്‌നേഷ് എന്ന യുവാവിനെ കടുവ അക്രമിച്ചത്.
തെലങ്കാനയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
പ്രദേശവാസികള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് കടുവ വിഘ്‌നേഷിന്‍റെ മൃതദേഹം ഉപേക്ഷിച്ച് വനത്തിലേക്ക് മടങ്ങിയത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. അടുത്തിടെയായി ജില്ലയില്‍ കടുവകളുടെ ആക്രമണം വര്‍ധിക്കുകയാണ്. വനത്തില്‍ ഭക്ഷ്യക്ഷാമം നേരിടുന്നത് കൊണ്ടാണ് കടുവകള്‍ ജനവാസ മേഖലകളിലേക്ക് വരുന്നതെന്ന് പറയപ്പെടുന്നു.