വികാരബാദ് (തെലങ്കാന): റിസോട്ടില്‍ സംഘടിപ്പിച്ച 'ഡേഞ്ചര്‍ ഗെയിം' കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കിണറില്‍ ഒളിപ്പിച്ച വസ്‌തു കണ്ടെത്തുന്നതിനിടെ സായ് കുമാര്‍ എന്ന യുവാവാണ് ശ്വാസം മുട്ടി മരിച്ചത്. വികാരബാദിന് സമീപം ഗോധുമഗുഡയിലെ റിസോർട്ടിലാണ് ഡേഞ്ചർ ഗെയിം സംഘടിപ്പിച്ചത്.
അഡ്വഞ്ചർ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം യുവാക്കളാണ് പങ്കെടുത്തത്. ഒളിപ്പിച്ച വസ്‌തു കണ്ടെത്തുന്നതാണ് ഈ കളി. വസ്‌തു ഒളിപ്പിക്കാന്‍ ചുമതലപ്പെട്ട ഒരാളുണ്ടാകും. ബാക്കിയുള്ളവര്‍ ഒന്നിച്ചാണ് ഡേഞ്ചര്‍ ഗെയിം കളിക്കുക.