അന്യജാതിക്കാരിയോടൊപ്പം യാത്ര ചെയ്തതിന് യുവാവിന് ക്രൂര മർദനം - യുവാവിന് ക്രൂര മർദനം
ഇരുവരും യാത്ര ചെയ്യുകയായിരുന്ന ബസ് തടഞ്ഞ് നിർത്തിയാണ് ഒരു സംഘം യുവാവിനെ മർദിച്ചത്
ബെംഗളൂരു: അന്യജാതിക്കാരിയായ കൂട്ടുകാരിയോടൊപ്പം യാത്ര ചെയ്തതിന് യുവാവിനെ ബസിൽ നിന്നും പിടിച്ചിറക്കി ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രൈവറ്റ് ബസ് കങ്കണടിയിൽ വെച്ചാണ് ഒരു സംഘം യുവാക്കൾ തടഞ്ഞത്. ശേഷം മറ്റൊരു ജാതിയിൽപ്പെട്ട സ്ത്രീയോടൊപ്പം യാത്ര ചെയ്തെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഘം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് യുവാവിനെ കുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവും യുവതിയും നേരത്തെ പരസ്പരം അറിയുന്ന ആളുകളാണ്. ഇരുവരും ജോലി തേടി ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു.