നാഗ്പൂര്‍:വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ പുഷ്‌അപ്പില്‍ ലോക റെക്കോഡ് സ്വന്തമാക്കി യുവാവ്. ഒരു മണിക്കൂറില്‍ 3331 പുഷ്‌അപ്പുകള്‍ എടുത്താണ് 21കാരനായ കാര്‍ത്തിക് ജയ്‌സ്വാള്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കഠിനമായ പ്രയത്നത്തിനൊടുവിലാണ് കാര്‍ത്തിക് റെക്കോഡ് വിജയം കൈപിടിയിലാക്കിയത്.
ഓസ്ട്രേലിയന്‍ താരം ഡിനിയല്‍ സ്‌കല്ലിയുടെ പുഷ് അപ്പുകള്‍ മറികടന്നാണ് കാര്‍ത്തികിന്‍റെ റെക്കോഡ് നേട്ടം. കാര്‍ത്തികിന്‍റെ നേട്ടം ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടംപിടിച്ചു. പുഷ്‌അപ്പില്‍ ഡാനിയേലിന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ശ്രമിക്കുമെന്ന് കാര്‍ത്തിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.