ഉദയ്‌പൂര്‍:രാജസ്ഥാനിലെ ഉദയ്‌പൂര്‍ ജില്ലയില്‍ യുവാവിന്‍റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഗോഗുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ നഗ്‌നമാക്കപ്പെട്ട നിലയിലായിരുന്നു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
വനത്തിനുള്ളില്‍ യുവതിയുടെയും യുവാവിന്‍റെയും നഗ്നമാക്കപ്പെട്ട മൃതദേഹം: യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്ത നിലയില്‍ - രാജസ്ഥാന്‍ വാര്‍ത്തകള്‍
അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
കൊലപാതക സാധ്യതകളാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതെന്ന് പൊലീസ് പറയുന്നു. ഗോഗുണ്ട ഭാഗത്തെ ഉബേശ്വർജി മഹാദേവ് എന്ന വനത്തിലൂടെയുള്ള റോഡിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. യുവാവിന്‍റെ മൃതദേഹത്തില്‍ ജനനേന്ദ്രിയം വെട്ടിമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടത് എന്ന് ഉദയ്‌പൂര്‍ എസ്‌പി വികാസ് ശര്‍മ പറഞ്ഞു.
പലോട സ്വദേശിയായ 30 വയസുകാരനായ രാഹുലിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.