ഭോപ്പാല്‍ : മഴയുടെ ദേവിയെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ചു. മധ്യപ്രദേശിലെ ജബേരയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വരള്‍ച്ചാ കാലത്ത്, മഴയുടെ ദേവിയായ മാതാറാണിയെ പ്രീതിപ്പെടുത്താനാണ് ഈ ആചാരം നടത്തുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
ജബേരയ്‌ക്ക് പുറമെ മറ്റുപല ഗ്രാമങ്ങളിലും പ്രാകൃതകൃത്യം നടക്കാറുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. ഖേർമാതാ ക്ഷേത്രത്തിലെ മാതാ റാണിയുടെ വിഗ്രഹത്തിൽ ചാണകം പുരട്ടുന്നതും പെൺകുട്ടികളെ നഗ്നരായി പ്രദക്ഷിണംവയ്പ്പിക്കുന്നതും വഴി ദേവിയെ പ്രീതിപ്പെടുത്താനാവുമെന്നും ഇതുമൂലം മഴയും നല്ല വിളവും ലഭിക്കുമെന്നുമാണ് ഇവര്‍ വിശ്വസിച്ച് പോരുന്നത്.