ഉഡുപ്പി (കർണാടക) :കർണാടകയിലെ ഉഡുപ്പി ജില്ലയിൽ യുവാവിനെയും യുവതിയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ആർ ടി നഗറിൽ താമസിച്ചിരുന്ന യശ്വന്ത് (23), ജ്യോതി (23) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ചയാണ് സംഭവം.
വാടകയ്‌ക്കെടുത്ത കാറിൽ യുവാവും യുവതിയും കത്തിക്കരിഞ്ഞ നിലയിൽ - കർണാടകയിലെ ഉഡുപ്പി ജില്ലയിൽ യുവാവിനെയും യുവതിയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
യശ്വന്ത് (23), ജ്യോതി (23) എന്നിവരെയാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്
![വാടകയ്‌ക്കെടുത്ത കാറിൽ യുവാവും യുവതിയും കത്തിക്കരിഞ്ഞ നിലയിൽ Young couple found charred to death in car in Karnataka Karnataka Young couple found charred to death in car Young couple found charred to death in car വാടകയ്‌ക്കെടുത്ത കാറിൽ യുവാവും യുവതിയും കത്തിക്കരിഞ്ഞ നിലയിൽ യുവാവും യുവതിയും കാറിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവും യുവതിയും കാറിൽ മരിച്ച നിലയിൽ വാടകയ്‌ക്കെടുത്ത കാറിൽ യുവാവും യുവതിയും മരിച്ച നിലയിൽ കർണാടകയിലെ ഉഡുപ്പി ജില്ലയിൽ യുവാവിനെയും യുവതിയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി യുവാവും യുവതിയും കാറിൽ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15356360-152-15356360-1653229925734.jpg)
‘തങ്ങൾ ജീവിതം അവസാനിപ്പിക്കുകയാണെന്ന്’ ഇരുവരും വീട്ടുകാർക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്‌ച വെളുപ്പിന് 3 മണിക്ക് കാർ കത്തിക്കരിഞ്ഞ നിലയിൽ നാട്ടുകാർ കണ്ടെത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ബെംഗളൂരുവിലെ ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ, ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
മെയ് 18 നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. മെയ് 21 ന് ഹുസൈൻ എന്ന കച്ചവടക്കാരനിൽ നിന്ന് ഇവർ കാർ വാടകയ്‌ക്കെടുത്തതായി പോലീസ് പറഞ്ഞു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.