കേരളം

kerala

ETV Bharat / bharat

റെയിൽവേ പാലത്തിൽ നിന്ന് സെൽഫി ; ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

സംഭവം മധ്യപ്രദേശിലെ ബേതുൽ ജില്ലയില്‍

By

Published : Feb 6, 2022, 10:35 PM IST

YOUNG BOYS HIT BY TRAIN IN MADHYA PRADESH  BOYS HIT BY TRAIN IN MADHYA PRADESH  TRAIN HIT IN MADHYAPRADESH  ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  മധ്യപ്രദേശിൽ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു  റെയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ അപകടം
റെയിൽവേ പാലത്തിൽ നിന്ന് സെൽഫി; ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ബേതുൽ/മധ്യപ്രദേശ് : മധ്യപ്രദേശിൽ റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ബേതുൽ ജില്ലയിലെ മച്ചാന നദിക്ക് മുകളിലെ റെയിൽവേ പാലത്തിൽ ഇന്നലെയാണ് സംഭവം.

ALSO READ:22 കാരിയെ ബലാത്സംഗം ചെയ്‌ത് ഭര്‍തൃസഹോദരന്‍ ; 'കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി'

മുകേഷ് ഉയികെ(21), മനിൽ മാർസ്കോൾ(19) എന്നീ യുവാക്കളാണ് മരിച്ചത്. ശനിയാഴ്‌ച മൂന്ന് മണിയോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ഇരുവരും. ഇതിനിടെ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ പാളത്തിലൂടെ വരികയായിരുന്ന ബാഗ്മതി എക്‌സ്‌പ്രസ് ഇരുവരെയും ഇടിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details