ലക്‌നൗ: ബധിരരും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടുന്ന കുട്ടികളെയും യുവാക്കളെയും മതപരിവർത്തനം ചെയ്യുന്നവർക്കെതിരെ ഗാംഗ്‌സ്റ്റർ ആക്ടും ദേശീയ സുരക്ഷാ നിയമ (എൻഎസ്എ) പ്രകാരവും നടപടിയെടുക്കുമെന്ന് യോഗി ആദിത്യനാഥ്. ആയിരത്തിലധികം പേരെ ഇസ്ലാം മതം സ്വീകരിപ്പിച്ച സംഭവത്തിൽ ഡൽഹിയിൽ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
also read:അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും
ഇതിനായി പ്രവർത്തിക്കുന്ന റാക്കറ്റിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനും ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാനും അന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടു. കൂടാതെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.
പണം നൽകാമെന്നും ജോലി നൽകാമെന്നും പറഞ്ഞ് പ്രേരിപ്പിച്ചാണ് പ്രതികൾ ഹിന്ദു മതത്തിൽ ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.