വാരാണസി (ഉത്തർപ്രദേശ്) :യുപി മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് യോഗി ആദിത്യനാഥ്. ചടങ്ങിന് മുന്നോടിയായി, യോഗി ധരിക്കുന്ന കാവിഷാൾ 'കുണ്ഡൽ' വാരാണസിയിലെ അദ്ദേഹത്തിന്‍റെ അനുയായികള്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.
'യോഗി കുണ്ഡൽ' ധരിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നത്. വെള്ളിയാഴ്‌ചയാണ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നത്. യോഗി കുണ്ഡലുകൾക്ക് പ്രാദേശിക വിപണികളിൽ ആവശ്യക്കാരേറെയാണ്. കുണ്ഡലുകൾക്കൊപ്പം യോഗി ആദിത്യനാഥിന്‍റെ കമ്മലുകളും യുവാക്കൾക്കിടയിൽ പ്രചരിക്കുന്നു.