ലഖ്നൗ:ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
''അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രീരാമനോട് പ്രാർഥിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു''.