ലഖ്‌നൗ:കർഷകരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഷകരുടെ പുരോഗതി രാജ്യത്തിന്‍റെ പുരോഗതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര ദേവ് അഗ്രികൾച്ചർ ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു യോഗി.
കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: യോഗി - കർഷകരുടെ പുരോഗതി
കർഷകരുടെ പുരോഗതി രാജ്യത്തിന്‍റെ പുരോഗതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: യോഗി
അയോധ്യ, ഗോരഖ്‌പൂർ, ബസ്‌തി, ബൽറാംപൂർ, ബഹ്‌റൈച്ച്, ബാരബങ്കി എന്നിവയുൾപ്പെടെ കിഴക്കൻ ജില്ലകൾക്കായി 90 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്‌തത്.ഡൽഹിയിലെ കർഷക പ്രക്ഷോഭം പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും യോഗി പറഞ്ഞു. കരാർ കൃഷി, താങ്ങു വില തുടങ്ങിയവയുടെ കാര്യത്തിൽ സർക്കാർ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.