ഹരിദ്വാർ : യോഗയെ ഒരു മത്സര ഇനമായി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തണമെന്ന ആവശ്യയുമായി ബാബാ രാംദേവ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന പതഞ്ജലി യോഗപീഠത്തിൽ സംസാരിക്കവെയാണ് രാംദേവ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 'യോഗയെ ഒരു മത്സര ഇനമായി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തും. ഇതിനെതിരെ ചിലർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദി അതിനെ പിന്തുണച്ച് മുന്നോട്ട് പോകുകയാണെന്നും യോഗ റിഹേഴ്‌സലിനിടെ ബാബാ രാംദേവ് പറഞ്ഞു'.
യോഗ ഒളിമ്പിക്‌സിൽ മത്സര ഇനമായി ഉൾപ്പെടുത്തണം; ബാബാ രാംദേവ് - യോഗ ദിനം
'യോഗയെ ഒരു മത്സര ഇനമായി ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തും. ഇതിനെതിരെ ചിലർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദി അതിനെ പിന്തുണച്ച് മുന്നോട്ട് പോകുകയാണെന്നും യോഗ റിഹേഴ്‌സലിനിടെ ബാബാ രാംദേവ് പറഞ്ഞു'.
യോഗ ഒരു ആരാധന രീതിയല്ല, മറിച്ച് നമ്മുടെ പൂർവ്വികർ പിന്തുടർന്നുവന്ന ആരോഗ്യ സംരക്ഷണ രീതിയാണ്. ഇതിലൂടെ രോഗങ്ങൾ നിയന്ത്രിക്കാൻ മാത്രമല്ല രോഗങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും കഴിയും. യോഗ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്‍റെയോ ജാതിയുടെയോ ആചാരമാണെന്ന തെറ്റിദ്ധാരണ തികച്ചും തെറ്റാണ്. കാരണം ലോകമെമ്പാടുമുള്ള 177 രാജ്യങ്ങൾ യോഗ ദിനത്തെ പിന്തുണച്ചിരുന്നു, അതിൽ നിരവധി മുസ്‌ലിം രാജ്യങ്ങളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യോഗ ദിനത്തിൽ (ജൂൺ 21) 75 നഗരങ്ങൾ, 500 ജില്ലകൾ, 5000 താലൂക്കുകൾ എന്നിവിടങ്ങളിലായി 20 മുതൽ 25 കോടി വരെ ആളുകളെ പങ്കെടുപ്പിച്ച് പതഞ്ജലി യോഗപീഠത്തിന്‍റെ കീഴിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബാബ രാംദേവ് പറഞ്ഞു.