കർണാൽ :ബിജെപി ഭരണത്തിന് കീഴിൽ തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവർത്തകനോട് കയർത്ത് യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ കർണാൽ ജില്ലയിൽ നടന്ന ചടങ്ങിനിടെയാണ് സംഭവം. 2014ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളിലൂടെ ജനങ്ങൾക്ക് നൽകിയ ഉറപ്പിനെക്കുറിച്ചാണ് രാംദേവിനോട് ചോദിച്ചത്.
പെട്രോൾ ലിറ്ററിന് 40 രൂപയ്ക്കും പാചക വാതകം സിലിണ്ടറിന് 300 രൂപയ്ക്കും നൽകുന്ന ഒരു സർക്കാരിനെ ജനങ്ങൾ പരിഗണിക്കണമെന്നായിരുന്നു അന്ന് രാംദേവ് മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മറുപടിയായി, 'നിങ്ങൾ നൽകുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാൻ നിങ്ങളുടെ കോൺട്രാക്‌ടർ (തെക്കേദാർ) ആണോ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
എണ്ണവില സംബന്ധിച്ച ചോദ്യത്തില്‍ രോഷാകുലനായി ബാബ രാംദേവ് ALSO READ:ഇന്ധനവില വര്‍ധന; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം
മാധ്യമപ്രവർത്തകൻ ചോദ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം രോഷാകുലനായി. 'ഞാൻ മറുപടി പറഞ്ഞുകഴിഞ്ഞു. ഇനി മിണ്ടാതിരിക്കുക. ചോദ്യം വീണ്ടും ആവർത്തിക്കുന്നത് നല്ലതല്ല, ഇങ്ങനെ സംസാരിക്കരുത്. നിങ്ങൾ മാന്യരായ മാതാപിതാക്കളുടെ മകനെന്നാണ് കരുതുന്നത്' - അദ്ദേഹം രോഷാകുലനായി.
ഇന്ധനവില കുറച്ചാൽ സർക്കാരിന് നികുതി ലഭിക്കില്ല. എങ്കിൽ അവരെങ്ങനെ രാജ്യം മുന്നോട്ടുകൊണ്ടുപോകും? എങ്ങനെ ശമ്പളം നൽകും, റോഡുകൾ പണിയും? ,ദുഷ്‌കരമായ സമയങ്ങളിൽ കൂടുതൽ കഠിനാധ്വാനം ചെയ്യണം. പക്ഷേ ജനങ്ങൾ കഠിനാധ്വാനം ചെയ്യണം. താൻ പുലർച്ചെ നാല് മണിക്ക് ഉണർന്ന്, രാത്രി 10 മണി വരെ ജോലി ചെയ്യും. അതുപോലെ ജനങ്ങളും പരിശ്രമിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.