കേരളം

kerala

ETV Bharat / bharat

അലോപ്പതിക്കെതിരായ പരാമർശം; ബാബ രാംദേവ് സുപ്രീം കോടതിയില്‍ - യോഗ ഗുരു ബാബ രാംദേവ്

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര സർക്കാരും അംഗീകരിച്ച മരുന്നുകൾ കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്നാണ് രാംദേവ് ആരോപിച്ചിരുന്നത്.

Yoga guru Baba Ramdev moves Supreme Court  Yoga guru Baba Ramdev  cases against Baba Ramdev  യോഗ ഗുരു ബാബ രാംദേവ്  ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു
അലോപ്പതിക്കെതിരെയുള്ള പരാമർശം; കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ് സുപ്രീം കോടതിൽ

By

Published : Jun 23, 2021, 4:56 PM IST

ന്യൂഡൽഹി:ആധുനിക അലോപ്പതിക്കെതിരെ നടത്തിയ പരാമർശത്തിന് എതിരെ രജിസ്റ്റർ ചെയ്ത വിവിധ കേസുകളില്‍ സ്റ്റേ വാങ്ങാനായി യോഗ ഗുരു ബാബ രാംദേവ് സുപ്രീം കോടതിയെ സമീപിച്ചു. വിവിധ സ്ഥലങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാംദേവിന് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‍തത്. പ്രകോപനങ്ങളില്ലാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് അസോസിയേഷൻ പരാതി നൽകിയത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കേന്ദ്ര സർക്കാരും അംഗീകരിച്ച മരുന്നുകൾ കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്നാണ് രാംദേവ് ആരോപിച്ചിരുന്നത്. ആധുനിക അലോപ്പതി ഒരു വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ നിരവധി കൊവിഡ് രോഗികള്‍ മരിച്ചുവെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളും രാംദേവ് ഉന്നയിച്ചിരുന്നു.

Also read: 'ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നു'; രാം‌ദേവിനെതിരെ ഐസി‌എം‌ആറിന് ഐഎംഎയുടെ പരാതി

ABOUT THE AUTHOR

...view details