അജിത് പവാറിന്‍റെ പ്രസ്‌താവനയെ അപലപിച്ച് യെദ്യൂരപ്പ - ജില്ലകളെക്കുറിച്ചുള്ള തർക്കം
മഹാജൻ കമ്മിറ്റി റിപ്പോർട്ടാണ് അന്തിമ റിപ്പോർട്ടെന്ന് എല്ലാവർക്കും അറിയാമെന്ന് യെദ്യൂരപ്പ പറഞ്ഞു.
ബെംഗളുരു: കർണാടകയിലെ ബെൽഗ്വാം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മഹാരാഷ്‌ട്രയിലേക്ക് കൂട്ടിച്ചേർക്കണമെന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പ്രസ്‌താവനയെ അപലപിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. വിവാദങ്ങൾ സൃഷ്‌ടിക്കുന്നതാണ് ഈ പ്രസ്‌താവനയെന്നും ഇത്തരത്തിലുള്ള പ്രസ്‌താവനകൾ ഒഴിവാക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു. വിഷയത്തിൽ അജിത് പവാർ ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. മഹാജൻ കമ്മിറ്റി റിപ്പോർട്ടാണ് അന്തിമ റിപ്പോർട്ടെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മറാത്ത സമൂഹത്തിന്‍റെ വികസനത്തിനായി രൂപീകരിച്ച മറാത്ത വികസന അതോറിറ്റി ശക്തമായ ഹിന്ദുത്വവാദികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെൽഗ്വാം, കാർവാർ, നിപാനി തുടങ്ങിയ അതിർത്തി ജില്ലകളുടെ അവകാശത്തെചൊല്ലി പതിറ്റാണ്ടുകളായി കർണാടകയും മഹാരാഷ്ട്രയും തർക്കം നിലവിലുണ്ട്. ശീതകാല സമ്മേളനം ബെൽഗ്വാവിലല്ല മറിച്ച് ബെംഗളൂരുവിലാണെന്നും അദ്ദേഹം പറഞ്ഞു.