ബെംഗളുരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. ബെംഗളുരുവിലെ വസന്ത് നഗറിലെ വീട്ടിലാണ് 30കാരിയായ സൗന്ദര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്‌ടറായ സൗന്ദര്യ, കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി വിഷാദ രോഗം ഉൾപ്പടെയുള്ള മാനസിക പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യെദ്യൂരപ്പയുടെ കൊച്ചുമകള്‍ ആത്മഹത്യ ചെയ്‌ത നിലയിൽ - യെദ്യൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയിൽ കണ്ടെത്തി
30കാരിയായ സൗന്ദര്യക്ക് വിഷാദ രോഗം ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യെദ്യൂരപ്പയുടെ കൊച്ചുമകളെ ആത്മഹത്യ ചെയ്‌ത നിലയിൽ
പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾക്കായി മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൃത്യമായ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ALSO READ:'കോടിയേരിയുടെ പ്രസ്‌താവനയ്‌ക്ക് സത്യവുമായി ബന്ധവുമില്ല'; ലോകായുക്ത വിഷയത്തില്‍ കെ മുരളീധരന്‍
Last Updated : Jan 28, 2022, 4:27 PM IST